ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ! വിചിത്ര സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ; പൊലീസ് അന്വേഷണം

പ്രവേശന പരീക്ഷാ യോ​ഗ്യ പോലും ഇല്ലാത്ത മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയാണ് അധികൃതരെ കബളിപ്പിച്ച് ക്ലാസിൽ ഇരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്നത് നാല് ദിവസം! കോഴിക്കോട് മെഡിക്കൽ കോളജിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പിൽ പൊലീസിൽ പരാതി നൽകി. പ്രവേശന പരീക്ഷാ യോ​ഗ്യ പോലും ഇല്ലാത്ത മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയാണ് അധികൃതരെ കബളിപ്പിച്ച് ക്ലാസിൽ ഇരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

വിദ്യാർത്ഥിനി അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നത്. സാമൂഹിക മാധ്യമങ്ങളിൽ തനിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചതായി കൂട്ടുകാർക്ക് സന്ദേശം അയച്ചിട്ടുണ്ട്. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെയാണ് വിദ്യാർത്ഥിനി ക്ലാസിൽ ഇരുന്നത്. 

നവംബർ 29നാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. 245 പേരാണ് ആകെ പ്രവേശനം നേടിയത്. ഇവർക്കൊപ്പമാണ് പ്ലസ് ടു വി​ദ്യാർത്ഥിനിയും കടന്നുകൂടിയത്. കുട്ടിയുടെ പേര് ​​ഹജർ പട്ടികയിലുണ്ട്. എന്നാൽ പ്രവേശന രജിസ്റ്ററിൽ ഇല്ല. വിദ്യാർത്ഥിനിയുടെ പേര് എങ്ങനെ ഹാജർ പട്ടികയിൽ ഉൾപ്പെട്ടു എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ച് രൂപ, 24 പൈസയുടെ നേട്ടം, എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ; റിവേഴ്‌സിട്ട് ഓഹരി വിപണി, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

ഗൾഫിലേക്ക് 50 നഴ്സുമാർക്ക് സൗജന്യ നിയമനം; ഒരു ലക്ഷം വരെ ശമ്പളം, ഓൺലൈൻ അഭിമുഖം

'പുതിയ സ്വപ്നങ്ങളിലേക്കു ചിറകുവിടർത്താനുള്ള കരുത്ത് ഈ സ്നേഹം'; സീൻ വിജയത്തിൽ നന്ദിയറിയിച്ച് സൂര്യ

ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടു; കെഎസ്ആർടിസിക്കെതിരെ പരാതി

യുദ്ധം നിര്‍ത്തും? ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഷി ജിന്‍പിങ്ങും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്