പ്രതീകാത്മക ചിത്രം 
Kerala

സാരിത്തൊട്ടിലില്‍ കഴുത്ത് കുരുങ്ങി പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കുട്ടിക്ക്‌ ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നതായും,  അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും ബന്ധുക്കൾ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ആലത്തൂർ: പ്ലസ് ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ചനിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

കിടപ്പുമുറിയിൽ സാരികൊണ്ട്‌ കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിക്ക്‌ ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നതായും,  അബദ്ധത്തിൽ സംഭവിച്ചതാകാമെന്നും ബന്ധുക്കൾ പറയുന്നു. വിരുന്നെത്തുന്ന ബന്ധുക്കളുടെയും മറ്റും കുട്ടികളെ കിടത്തുന്നതിനായി സ്ഥിരമായി കെട്ടിയിരുന്നതാണ് തൊട്ടിൽ. ചിതലി ഭവൻസ് വിദ്യാമന്ദിർ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് നന്ദന. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. 

നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തിൽപ്പോയ ചന്ദ്രൻ മടങ്ങിയെത്തി പ്രസാദം നൽകാൻ മകളുടെ മുറിയിൽ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'