ചിത്രം: പിടിഐ 
Kerala

508 റെയിൽവേ സ്റ്റേഷനുകൾക്ക് ഇനി പുതിയ മുഖം, കേരളത്തിൽ അഞ്ചെണ്ണം; 25,000 കോടിയുടെ വികസനത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

കേരളത്തിൽ പാലക്കാട് ഡിവിഷനിൽ കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുത്ത 508 റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി തറക്കല്ലിടൽ നിർവഹിച്ചത്. കേരളത്തിൽ അ‍ഞ്ച് സ്റ്റേഷനുകളടക്കം ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. 

തറക്കല്ലിട്ട 508 സ്റ്റേഷനുകളിൽ ഇന്ന് പ്രവർത്തനങ്ങൾ ആരംഭിക്കും. ഏകദേശം 25,000 കോടി രൂപയാണ് സ്റ്റേഷനുകളുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ്, ഇരു സംസ്ഥാനങ്ങളിലും 55 എണ്ണം വീതമാണ്. ബിഹാറിൽ 49ഉം മഹാരാഷ്ട്രയിൽ 44ലും സ്റ്റേഷനുകൾ നവീകരിക്കും. പശ്ചിമബംഗാൾ - 37, മധ്യപ്രദേശ് - 34, ആസ്സാം - 32 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം. കേരളത്തിൽ പാലക്കാട് ഡിവിഷനിൽ കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ സ്‌റ്റേഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, പാർക്കിങ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ, വിവരവിനിമയസംവിധാനം എന്നിവയ്ക്കൊപ്പം യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങളോടെയാകും റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുക. പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടും. കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതും സ്റ്റേഷനിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതുമെല്ലാം പദ്ധതിയുടെ ഭാ​ഗമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT