പ്രധാനമന്ത്രി നരേന്ദ്ര മോദി - Modi ഫയല്‍
Kerala

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയില്‍, കലൂരിലേക്ക് റോഡ് ഷോ

എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയില്‍. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 11.30 ന് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തും.

എറണാകുളം മറൈന്‍ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രധാന മന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഇതിന് ശേഷമായിരിക്കും എന്‍ഡിഎ കണ്‍വെന്‍ഷന്‍.

കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാതയുടെ സമര്‍പ്പണം. ബിപിസിഎല്‍, ദേശീയപാത അതോറിറ്റി എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിക്കും.

Prime Minister Narendra Modi is scheduled to visit Kochi on Wednesday, March 11, 2026, to inaugurate an NDA election convention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

വെടിക്കെട്ടു ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കി, വാല്‍പ്പാറ അപകടത്തെ അവഗണിച്ചു: മഞ്ഞളാംകുഴി അലി

ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'എ പ്രെഗ്നന്റ് വിഡോ'യും നടി ട്വിങ്കിൾ ജോബിയും

ശമ്പളത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്ത് പലിശ ഒഴിവാക്കാം; ഇനി ക്രെഡിറ്റ് കാര്‍ഡ് ബില്ലിങ് സൈക്കിള്‍ മാറ്റം, വിശദാംശങ്ങള്‍

'കോഹ്‌ലിയെ കടത്തി വെട്ടാന്‍ ആരുണ്ട്'... ഇം​ഗ്ലണ്ട് താരത്തിന്റെ ചോദ്യം; 'ജോ റൂട്ട് ഉണ്ടെന്ന്' മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഉത്തരം! ട്രോൾ മഴ

SCROLL FOR NEXT