പിഎംഎ സലാം- നൂര്‍ബിന റഷീദ്‌ 
Kerala

'നൂര്‍ബിന ചായക്കോപ്പയിലെ കൊടുങ്കാറ്റ്, ഒരു വോട്ടു പോലും നഷ്ടമാവില്ല'

ഈ ഒരാള്‍ മാത്രമാണ് പേരാമ്പ്രയിലെ സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുവന്നത്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് അറിയേക്കണ്ടത് പാര്‍ട്ടി നേതൃത്വത്തെയാണ്. അല്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ അല്ല

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വനിതാ ദേശീയ ലീഗ് സെക്രട്ടറി സ്ഥാനം രാജിവച്ച നൂര്‍ബിന റഷീദിനെതിരെ മുസ്ലീം ലീഗ്. ഈ രാജികൊണ്ട് മുസ്ലീം ലീഗിന് ഒരുവോട്ടുപോലും നഷ്ടമാകില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. നൂര്‍ബിന റഷീദിന്റെ പരസ്യപ്രതികരണം അച്ചടക്കലംഘനമാണ്. അച്ചടക്കലംഘനനത്തിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ചോദിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.

'പത്ത് ഇരുപത്തി അഞ്ച് ലക്ഷം അംഗങ്ങള്‍ ഉള്ള പാര്‍ട്ടിയല്ലേ ലീഗ്. ഈ ഒരാള്‍ മാത്രമാണ് പേരാമ്പ്രയിലെ സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുവന്നത്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് അറിയേക്കണ്ടത് പാര്‍ട്ടി നേതൃത്വത്തെയാണ്. അല്ലാതെ മാധ്യമങ്ങളുടെ മുന്നില്‍ അല്ല. ഇതുവരെ ഒരഭിപ്രായ വ്യത്യാസവും അവര്‍ പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. നൂര്‍ബിനയുടെ രാജി ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. അവരുടെ വിശദീകരണം അനുസരിച്ച് തുടര്‍കാര്യങ്ങള്‍ തീരുമാനിക്കും. അവര്‍ രാജിവച്ചതുകൊണ്ട് പാര്‍ട്ടിയുടെ ഒരുവോട്ട് പോലും കുറയില്ല. വനിതാ ലീഗിന്റെ നിലപാട് ഒരുവ്യക്തിയല്ല പറയേണ്ടത്' സലാം പറഞ്ഞു.

വര്‍ഗീയമായ അന്തഃഛിദ്രം ഉണ്ടാക്കാന്‍ കരുതിക്കൂട്ടിയുണ്ടാക്കിയതാണ് പേരാമ്പ്രയിലെ മതവിദ്വേഷ പ്രചരണം. ഇത് പരാജയം മുന്നില്‍ കണ്ട് സിപിഎം കളിക്കുന്ന കളിയാണ്. ബിജെപിയെക്കാളും വര്‍ഗീയത ആളിക്കത്തിച്ച് നാല് സീറ്റ് മൂന്ന് വോട്ട് നേടാനുളള ശ്രമം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജന്മനാ കൊണ്ട് നടക്കുകയാണ്. ഇത്രയും വൃത്തികെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി വേറെ ഇല്ല. ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും കൃഷ്ണപിള്ളയുടെ എകെജിയുടെയും ഒക്കെ പാര്‍ട്ടി പിണറായിയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ എവിടെ വന്നുനില്‍ക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കാണുന്നത്. ഇത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും സലാം പറഞ്ഞു.

PMA Salam Againat Noorbina Rasheed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേതാക്കളുടെ 'പാർലമെന്ററി വ്യാമോഹം' തിരുത്താൻ സിപിഎം; തിരുത്തൽ രേഖ കേരളത്തിലെ പാർട്ടി നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്ക് വഴിവെച്ചേക്കും

'പച്ചവെള്ളം ചവച്ചു കുടിക്കണം', പഴമക്കാർ പറയുന്നതിന് പിന്നിലെ രഹസ്യം ഇതാണ്

വീട്ടിലിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം, മികച്ച പലിശ; വരുന്നു പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം

വിമർശനങ്ങളൊന്നും ഏറ്റില്ല! ബോക്സ് ഓഫീസിൽ വൻ ഹിറ്റ്; ഒടിടിയിൽ എന്താകും ? 'പെദ്ദി' സ്ട്രീമിങ് തീയതി പുറത്ത്

രാജ്യത്ത് എവിടെ ഇരുന്നും രോഗികളുടെ 'മെഡിക്കല്‍ ഹിസ്റ്ററി' അറിയാം; പുത്തന്‍ ചുവടുവെപ്പുമായി യുഎഇ