തങ്കച്ചൻ 
Kerala

പോക്സോ കേസ് പ്രതി ജീവനൊടുക്കി; സംഭവം ഈ മാസം 31 ന് കോടതി വിധി പ്രസ്താവിക്കാനിരിക്കെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കരിങ്കുന്നം കോഡൂർ വീട്ടിൽ തങ്കച്ചൻ (65) ആണ് മരിച്ചത്. പോക്സോ കേസിൽ രണ്ടാം പ്രതിയാണ് തങ്കച്ചൻ. വീട്ടിലാണ് തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലി വാഗ്ദാനംചെയ്ത് 2017 മുതൽ 2022വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദനയെത്തുടർന്ന് പരിശോധനയിൽ പെൺകുട്ടി ​ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കൂട്ടബലാത്സംഗം ഉൾപ്പെടെ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത 28 പോക്‌സോ കേസുകളിലായി പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 25-ഓളം പ്രതികളാണുള്ളത്. വിചാരണ പൂർത്തിയായ കേസിൽ ഓഗസ്റ്റ് 31-ന് വിധി പറയാനിരിക്കുകയായിരുന്നു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

POCSO case accused commits suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത

'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്‌ലി

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി

എസ്ഐആർ തെറ്റെങ്കിൽ ആദ്യം രാജിവയ്ക്കേണ്ടത് രാഹുൽ ഗാന്ധി; പികെ കൃഷ്ണദാസ്