ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി, കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി ഓഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്
Ship Accident
ചരക്കുകപ്പല്‍ മുങ്ങി
Edited By:
Updated on: 
1 min read

ഭുവനേശ്വര്‍: ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന ചരക്കുകപ്പല്‍ മുങ്ങി. ഒഡീഷയിലെ പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി ഓഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

Ship Accident
ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജീവനക്കാരില്‍ 20 പേര്‍ ചൈനീസ് പൗരന്‍മാരാണ്. മൂന്ന് പേര്‍ മ്യാന്‍മര്‍ പൗരന്മാരും ഒരു ബംഗ്ലദേശിയും ഉള്‍പ്പെടുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഒഡീഷ തീരത്തു നിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെ ആണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് കപ്പല്‍ പുറപ്പെട്ടത്. 1700 ടണ്‍ ഇരുമ്പ് അയിരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Ship Accident
Today's Rashi Phalam August 23 | പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ സഫലമാകും
Ship Accident
സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!
Ship Accident
'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'
Summary

Cargo ship sinks off Odisha coast; 24 crew members on board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Coast Guard jobs
Dara Singh Remission Plea Rejected
Top 5 News Today
Cargo ship
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com