കൊച്ചി: സിംഗപ്പുര്‍ ചരക്ക് കപ്പലായ വാന്‍ ഹായ് 503ന് (MV Wan Hai 503) പുറംകടലില്‍ വച്ച് തീപിടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്.
കപ്പലിന്റെ ഉടമ, ക്യാപ്റ്റന്‍, ജീവനക്കാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അപകടരമായ വിധത്തില്‍ കപ്പല്‍ ഓടിച്ച് അപകടമുണ്ടാക്കിയതടക്കം ചൂണ്ടിക്കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.
കടലില്‍ അമിത വേഗതയില്‍ സഞ്ചരിച്ചതിന് ബി എന്‍ എസ് 282, വിഷ പദാര്‍ഥങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബി എന്‍ എസ് സെക്ഷന്‍ 286, കത്തുന്ന വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതില്‍ ബി എന്‍ എസ് സെക്ഷന്‍ 287, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം വരുത്തിയതില്‍ ബി എന്‍ എസ് 288 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കപ്പലിനെ കേരളാ തീരത്ത് നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിച്ചു. 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടയ്ക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കപ്പലിന് തീ പിടിച്ചതിനെ തുടര്‍ന്ന് കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates