Drug Abuse express
Kerala

കേരളത്തിലേക്ക് എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്തി പൊലീസ്, കേന്ദ്രം ഗുരുഗ്രാമില്‍

ഡല്‍ഹി, ഹരിയാന പൊലീസിന് ഒപ്പം കോഴിക്കോട് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലേക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചിരുന്ന കേന്ദ്രം കണ്ടെത്തി കേരള പൊലീസ്. ഡല്‍ഹി, ഹരിയാന പൊലീസിന് ഒപ്പം കോഴിക്കോട് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. ആദ്യമായാണ് രാസലഹരി ഉല്‍പ്പാദിപ്പിക്കുന്ന കിച്ചനുകള്‍ കണ്ടെത്തുന്നത്.

മലപ്പുറം പുതുക്കോട്ട് സ്വദേശിയെ വില്‍പനക്കായി കൊണ്ട് വന്ന 778 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് ടൗണ്‍ പൊലീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി മയക്കുമരുന്ന് വാങ്ങിയത് നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണെന്നും, മറ്റ് രണ്ട് നൈജീരിയന്‍ സ്വദേശികള്‍ക്ക് ഇയാള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടന്നും, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് അവര്‍ പണം പിന്‍വലിച്ചത് എന്നും മനസ്സിലാക്കി, അവരുടെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരം ഹരിയാന പൊലീസിനു കൈമാറി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിയാന പൊലീസ് നൈജിരിയക്കാര്‍ താമസിക്കുന്ന ഗുരുഗ്രാമില്‍ എത്തുകയും സ്ഥലം റെയ്ഡ് ചെയ്യുകയുമായിരുന്നു.

റെയ്ഡില്‍ സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ അനധികൃതമായി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന 6 നൈജീരിയന്‍ സ്വദേശികളും, ഒരു നേപ്പാള്‍ സ്വദേശിയും, ഒരു മിസ്സോറാം സ്വദേശിനിയും ഉള്‍പ്പെടെ 8 പേരെ അറസ്റ്റ് ചെയ്യുകയും, ഇവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും 1.60 കിലോ സള്‍ഫ, 904 ഗ്രാം കൊക്കെയ്ന്‍, 2.34 കിലോ അസംസ്‌കൃത കൊക്കെയ്ന്‍, 7,500 രൂപ, 42 മൊബൈല്‍ ഫോണുകള്‍, 3 ഇലക്ട്രോണിക് തുലാസുകള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവ കണ്ടെത്തുകയുമായിരുന്നു. കേരള പൊലീസ് അന്വേഷണസംഘം കോഴിക്കോട് ടൗണ്‍ കേസില്‍ ഉള്‍പ്പെട്ട ഉഗോചുക്വു ജോണ്‍ ഡേവിഡ്, ഹെന്റി ഒനുചുക്വു, ഒകോലി റൊമാനസ് എന്നെ നൈജീരിയന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചു.

Police find source of chemical drug being brought to Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT