Police have registered a case in connection with the murder of gangster Aluva Athul screen grab
Kerala

ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫല്‍...; അലുവ അതുല്‍ കൊലപാതകത്തില്‍ മൂന്ന് പേര്‍ പ്രതിപ്പട്ടികയില്‍, കേസെടുത്തു

അലുവ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഗുണ്ടാനേതാവ് അലുവ അതുല്‍ കൊലപാതകത്തില്‍ കേസെടുത്ത് പൊലീസ്. മൂന്നുപേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫല്‍, ഹുസ്സൈന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. കണ്ടാലറിയുന്ന രണ്ട് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കും.

അലുവ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികള്‍ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും എഫ്ഐആറില്‍ പറയുന്നു.

അലുവ അതുലിനെ ആക്രമിക്കുമെന്ന് മുന്‍കൂട്ടി ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഇരു സംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പൊലീസ് ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു.

Police have registered a case in connection with the murder of gangster Aluva Athul. Three persons—Black Vishnu, Mannenna Noufal, and Hussain—have been named as accused in the case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?'; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

പുകവലിയില്ല, അനാരോ​ഗ്യകരമായ യാതൊരു ശീലങ്ങളുമില്ല; എന്നിട്ടും ഹൃദയാഘാതം സംഭവിച്ചു, റെമോ ഡിസൂസ പറയുന്നു

യഷിന്റെ 'ടോക്സിക്' റിലീസ് വീണ്ടും മാറ്റി; പുതിയ തീയതി ഉടനെ പുറത്തുവിടുമെന്ന് നിർമാതാക്കൾ

ആവശ്യക്കാര്‍ ഏറെ, കല്യാണങ്ങള്‍ക്ക് 'ആനവണ്ടി ട്രെന്‍ഡ്'; ബുക്കിങ് ഇരട്ടിയായി

വേനൽക്കാലത്ത് വർക്ക് ഔട്ട് ചെയ്യാൻ ബെസ്റ്റ് സമയം ഏത്?

SCROLL FOR NEXT