V K Nishad 
Kerala

പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ

ഭാര്യമാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്. ഭാര്യമാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചത്.

നേരത്തെ വി കെ നിഷാദിന് പരോള്‍ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ കഴിഞ്ഞ നവംബറിലാണ് വി കെ നിഷാദിനെയും ടി സി നന്ദകുമാറിനെയും 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. 30 ദിവസം കഴിഞ്ഞപ്പോഴേക്കും നിഷാദിന് പരോള്‍ ലഭിച്ചു.

പരോള്‍ നീട്ടി നീട്ടി നല്‍കിയതോടെ, 30 ദിവസത്തോളം പുറത്തു കഴിഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് നിഷാദ് തിരികെ ജയിലിലെത്തിയത്. ജയിലിൽ കഴിയവെ, 2025 ലെ ഡിസംബറിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ് പയ്യന്നൂർ ന​ഗരസഭയിലേക്ക് വിജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചശേഷമായിരുന്നു നിഷാദിനെ ശിക്ഷിച്ചത്.

Police murder attempt case: DYFI leader granted parole again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!

'ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്'; ദോശ ചുട്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, വിഡിയോ