കെ എം ഷാജി ഫയല്‍ ചിത്രം
Kerala

മന്ത്രി കെ എം ഷാജിക്കെതിരേ അധിക്ഷേപ പരാമർശം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്തിനെ സസ്പെൻഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്തിനെ സസ്പെൻഡ് ചെയ്തു.

കാസർകോട് ജില്ലയിലെ 'പൊലീസ് ഫ്രണ്ട്‌സ്' എന്ന വാട്​സാപ്പ് ഗ്രൂപ്പിലായിരുന്നു സുജിത്തിന്റെ വിവാദസന്ദേശം. ഡിവൈഎസ്പിമാർ ഉൾപ്പെടെ അംഗങ്ങളായുള്ള ഗ്രൂപ്പ് ആയിരുന്നു ഇത്.

സന്ദേശത്തിൽ കെ എം ഷാജിയെ വർ​ഗീയവാദി എന്നാണ് സുജിത്ത് വിശേഷിപ്പിച്ചത്. ആദ്യം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് സുജിത്ത് പിന്നീട് വാട്​സാപ്പ് ഗ്രൂപ്പിലേക്കും പങ്കുവെക്കുകയായിരുന്നു. സന്ദേശം വിവാദമായതോടെയാണ് നടപടി.

Police officer suspended for abusive remarks against Minister KM Shaji

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനം: തീരുമാനം പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ലോകബാങ്ക് സര്‍വേ വിവാദം: സൗദി പ്രവാസികളെക്കുറിച്ചുള്ള കണ്ടെത്തലുകളില്‍ ആശങ്കയറിയിച്ച് തരൂരും രംഗത്ത്

ഓണത്തിരക്ക്: കണ്ണൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 31 വരെ സൗജന്യ പാര്‍ക്കിങ്

കെഎസ്ആര്‍ടിസി എക്‌സിക്യുട്ടീവ് എസി വോള്‍വോ സര്‍വീസ് 'ഹിറ്റ്'; 671 രൂപക്ക് 'സൂപ്പര്‍ യാത്ര'

ജനസംഖ്യ 44.8 ലക്ഷം, 'ഭരണ പ്രതിസന്ധി'; മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു