എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍സ്‌ 
Kerala

ടൗൺ എസ്ഐ ആണെന്നു പറഞ്ഞ് സ്ത്രീക്കൊപ്പം മുറിയെടുത്തു, വാടക നൽകാതെ മുങ്ങി; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

സിറ്റി ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജനെയാണ് സസ്പെൻഡ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ടൗൺ എസ്ഐ ആണെന്ന് പറഞ്ഞ് യുവതിക്കൊപ്പം മുറിയെടുത്ത ശേഷം വാടക നൽകാതെ മുങ്ങിയ സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ.  സിറ്റി ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജനെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

കോഴിക്കോട് ന​ഗരത്തിൽ മേയ് 10നാണ് സംഭവമുണ്ടായത്. ഹോട്ടലില്‍ സ്ത്രീക്കൊപ്പം മുറിയെടുത്ത ശേഷം ‘ടൗണ്‍ എസ്ഐ’ ആണെന്ന് പറഞ്ഞാണ് മുഴുവന്‍ വാടകയും നല്‍കാതെ മുങ്ങുകയായിരുന്നു. 2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ടൗണ്‍ എസ്ഐ അല്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. 

തുടര്‍ന്നാണ് ടൗണ്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജന്‍ ആണെന്ന് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് തിരിച്ചും നിയമിച്ചു. ഈ ഉത്തരവും ഇപ്പോള്‍ റദ്ദാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം