പൊലീസുകാരന് സസ്‌പെന്‍ഷന്‍  പ്രതീകാത്മക ചിത്രം
Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജീഷിന്റെ അതിക്രമം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജീഷിന്റെ അതിക്രമം.

വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി.യുവതിയുടെ പരാതിയില്‍ സിപിഒയ്‌ക്കെതിരെ ഹാര്‍ബര്‍ പൊലീസ് കേസ് എടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയപ്പോള്‍ യുവതിയുടെ വീട്ടിലെത്തിയ വിജീഷ് യകടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. നേരത്തെയും വിജീഷിനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

Police officer suspended for molesting young woman during passport verification

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു