ബൈക്ക് ഇടിച്ചുവീഴ്ത്തി പരാക്രമം കാണിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം 
Kerala

മദ്യലഹരിയില്‍ റോഡിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു; ചോദ്യം ചെയ്ത് യാത്രക്കാരന്‍, ബൈക്ക് ഇടിച്ച് വീഴ്ത്തി യുവാവിന്റെ പരാക്രമം, കേസ് 

പാലാരിവട്ടത്ത് മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  പാലാരിവട്ടത്ത് മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം. വാഹനം ഓടിക്കുന്നതിനിടെ റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതിനായിരുന്നു പിന്നില്‍ നിന്നുള്ള ആക്രമണം.

ഞായറാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. കാക്കനാട് സ്വദേശി ആഷിക് തോമസാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ബൈക്ക് യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍, വളര്‍ത്തുനായയുമായി ആഷിക് തോമസ് കാറില്‍ നിന്ന് ഇറങ്ങി.ഇതോടെ ബൈക്ക് യാത്രക്കാരന്‍ പിന്‍വാങ്ങി.

കുറച്ചു മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തി. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തിയപ്പോഴും ആഷിക് പ്രകടനം തുടര്‍ന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തു. ഇതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍