Sadiq Ali Thangal, Muhammed Roshan 
Kerala

അങ്ങനെയൊരു 17 കാരി ഇല്ല, സാദിഖലി തങ്ങളുടെ ഫോട്ടോ വ്യാജം, പണം തട്ടാനുള്ള ശ്രമമെന്ന് പൊലീസ്

സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പ്രതി മുഹമ്മദ് റോഷന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി സിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പണം തട്ടാന്‍ വേണ്ടി ഇട്ടതെന്ന് പൊലീസ് കണ്ടെത്തല്‍. സാദഖലി തങ്ങള്‍ക്കെതിരെ 17 കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം തെറ്റാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പ്രതി മുഹമ്മദ് റോഷന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളെ ഇപ്പോള്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുക ലക്ഷ്യമിട്ട് പ്രതി മുഹമ്മദ് റോഷന്‍, സാദിഖലി തങ്ങളുടെ വ്യാജ ഫോട്ടോ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇത് വന്‍ വിവാദമായി.

സാദിഖലി തങ്ങള്‍ക്കെതിരെ 17 കാരി ലൈംഗിക അതിക്രമ പരാതി നല്‍കിയെന്നത് പ്രതിയുടെ തിരക്കഥയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇങ്ങനെയൊരു 17കാരിയോ, പരാതിക്കാരിയോ ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിപുലമായ അന്വേഷണം നടത്തിയിട്ടും പരാതിക്കാരിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

സാദിഖലി തങ്ങളുടെ ബന്ധുവിനെ ജനുവരി മാസത്തിൽ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി ചിത്രങ്ങളും സന്ദേശങ്ങളും കാട്ടി വിലപേശുകയായിരുന്നു. സാദിഖലി തങ്ങളുടെ ചിത്രം ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുമെന്നും, അല്ലെങ്കിൽ 15 കോടി രൂപ വേണമെന്നായിരുന്നു ആവശ്യം. മുഹമ്മദ് റോഷൻ്റെ ഭീഷണിയെ തുടർന്ന് സാദിഖലി തങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Police say Sadiq Ali Thangal' s photo is fake, an attempt to extort money

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തീര്‍ത്തും അസ്വീകാര്യം', ഇറാന്റെ മറുപടി തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

Kerala CM Selection Live: ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും

എന്താ ഒരു പവർ! ഉർവിലിന്റെ 'വെടിക്കെട്ട്' നോക്കി അന്തംവിട്ട് കോഹ്‌ലി (വിഡിയോ)

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം, സ്വർണമാലയും പണവും ബൈക്കും കവർന്നു; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

32 അടി താഴ്ചയുള്ള കിണറ്റിൽ പൂച്ച വീണു; രക്ഷകരായി ഇരിട്ടി ഫയർ ഫോഴ്സ്

SCROLL FOR NEXT