

ദുബൈ: ദുബൈ മെട്രോ 2031ല്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബൈ മെട്രോയുടെ 'റൂട്ട് 2020' ആണ് അല്‍ മുക്തൂമിലെ വെസ്റ്റ് ടെര്‍മിനല്‍ വരെ നീട്ടുന്നത്.
11 ബില്യണ്‍ ദിര്‍ഹത്തിലധികം ചെലവ് പ്രതീക്ഷിക്കുന്ന ബൃഹത്തായ പദ്ധതികള്‍ക്ക് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 2031-ല്‍ പുതിയ പാതയില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കും.
യുഎഇ സര്‍ക്കാര്‍ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി ചേര്‍ന്ന ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 11 ബില്യണ്‍ ദിര്‍ഹത്തിലധികം ചെലവുവരുന്ന തന്ത്രപ്രധാന പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ആറ് വര്‍ഷം മുമ്പ് യുഎഇ വൈസ് പ്രസിഡന്റ് പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് റൂട്ട് 2020 ഉദ്ഘാടനം ചെയ്തത്.
ദുബൈ മെട്രോ റെഡ് ലൈനില്‍നിന്ന് ആരംഭിക്കുന്ന 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിപുലീകരണമായിരുന്നു ഇത്. ദുബൈയിലെ വിവിധ താമസമേഖലകളെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക ഗതാഗതപാതയായാണ് പദ്ധതി വിഭാവനം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates