നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം; നിര്‍ദേശം പരിഗണനയില്‍

Oman’s Shura Council reviews call to regulate expatriate remittances
ഒമാന്‍
Edited By:
Updated on: 
1 min read

മസ്‌കത്ത്: ഒമാനില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം. നാട്ടിലേക്ക് അയക്കുന്ന തുക ആ വ്യക്തിയുടെ വരുമാനത്തേക്കാള്‍ കൂടുതലാണോയെന്നു പരിശോധിക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള നിര്‍ദേശം ശൂറാ കൗണ്‍സില്‍ ബ്യൂറോയുടെ പരിഗണനയിലാണ്.

ശൂറാ കൗണ്‍സിലിന്റെ പത്താം ടേമിലെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന 21-ാമത് യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്വലിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

അതേസമയം, പ്രവാസികള്‍ക്ക് നാട്ടിലേക്ക് അയക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനോ പണമയക്കല്‍ നിയന്ത്രിക്കാനോ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിര്‍ദേശത്തിന് കൗണ്‍സില്‍ അംഗീകാരവും നല്‍കിയിട്ടില്ല. തട്ടിപ്പുകള്‍ തടയുന്നതിനും, ഔദ്യോഗിക കരാറുകള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്.

Oman’s Shura Council reviews call to regulate expatriate remittances
യുഎഇയില്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം; 24 തരം നിയമ ലംഘനങ്ങളില്‍ നടപടി, 7,50,000 ദിര്‍ഹം വരെ പിഴ
Oman’s Shura Council reviews call to regulate expatriate remittances
1,650 മീറ്റര്‍ നീളം, മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകും; ദുബൈയില്‍ പുതിയ ടണല്‍ റോഡ് തുറന്നു
Oman’s Shura Council reviews call to regulate expatriate remittances
മാന്യമായ വസ്ത്രം ധരിക്കണം, ബാക്ക്പാക്കുകള്‍ ഉപയോഗിക്കരുത്; യുഎഇയില്‍ ഡെലിവറി റൈഡര്‍മാര്‍ ഈ ചട്ടങ്ങള്‍ പാലിക്കണം
Summary

Oman’s Shura Council reviews call to regulate expatriate remittances

X

FOLLOW US

ON GOOGLE DISCOVER