രമ്യ 
Kerala

നാലു വയസുകാരനെയും കൊണ്ട് കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ച സംഭവം, അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് നാലുവയസുകാരന്‍ മകനെയും കൊണ്ട് കിണറ്റില്‍ ചാടിയ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആറ്റിങ്ങല്‍ മാമം സ്വദേശിനി രമ്യക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. മകന്‍ അഭിദേവുമായിട്ടാണ് രമ്യ കിണറ്റില്‍ ചാടിയത്. കിണറ്റില്‍ നിന്നും ഇരുവരെയും പുറത്തെടുത്തങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷ് ആണ് രമ്യയുടെ ഭര്‍ത്താവ്.

ഇരുവരും ആറ്റിങ്ങലിലുള്ള വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരാണ്. രാവിലെ രാജേഷ് ജോലിക്ക് പോയ സമയത്താണ് സംഭവം. എന്നാല്‍ രമ്യ ജോലിക്ക് പോയിരുന്നില്ല. ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടിയുമായി രമ്യ കിണറ്റില്‍ ചാടിയ കാര്യം രാജേഷ് അറിയുന്നത്. കുടുംബപ്രശ്‌നമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'വോട്ട് അട്ടിമറി നേരത്തെ അറിയാമായിരുന്നു, ഒട്ടും അത്ഭുതമില്ല'; എംഎൽസി തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എച്ച്ഡി കുമാരസ്വാമി

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ