തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, മീഷോ മെഗാ ബ്ലോക്ബസ്റ്റര്‍ സെയില്‍, തുടങ്ങിയ ഓഫര്‍ സെയിലുകള്‍ ആരംഭിക്കുന്നതിന്റെ മറവിലാണ് തട്ടിപ്പ്. ഈ അവസരം മുതലെടുത്ത് അതേ ഡിസൈനിലുള്ള വ്യാജ ഇ-കോമേഴ്സ് വെബ്‌സൈറ്റുകളിലൂടെയും ലിങ്കുകളിലൂടെയും ആപ്പുകളിലൂടെയും ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ് രീതി.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
* ബ്രാന്‍ഡുകളുടെ ലോഗോയും പേരും ഉപയോഗിച്ച് സോഷ്യല്‍ മീഡിയ, വാട്ട്സാപ്പ്, എസ്.എം.എസ് എന്നിവ വഴി വരുന്ന വ്യാജ പരസ്യ ലിങ്കുകളില്‍ കയറി ഓര്‍ഡര്‍ ചെയ്യാതിരിക്കുക.
* ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന വെബ്‌സൈറ്റുകളുടെ ഡഞഘ (വെബ്‌സൈറ്റ് വിലാസം) സൂക്ഷ്മമായി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തുക.
* വന്‍ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന അപരിചിതമായ ലിങ്കുകളിലൂടെ പണം കൈമാറ്റം ചെയ്യരുത്.
* വാട്സ്ആപ്പ്, സോഷ്യല്‍ മീഡിയ മെസ്സേജുകള്‍ വഴിയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ, നേരിട്ട് ആപ്പുകളോ ഔദ്യോഗിക വെബ്‌സൈറ്റുകളോ മാത്രം ഉപയോഗിക്കുക
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അല്ലെങ്കില്‍ www. cybercrime.gov.inല്‍ വിവരമറിയിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates