പ്രതീകാത്മക ചിത്രം 
Kerala

'ധമാക്കാ ഓഫര്‍ 25 കോടി സമ്മാനം'; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകാര്‍ നല്‍കുന്ന പരസ്യത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സര്‍ക്കാര്‍ ചിഹ്നവും ലോഗോയും ഉപയോഗിച്ചുണ്ടാക്കിയ കേരള സംസ്ഥാന ലോട്ടറിയുടെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍ നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഔദ്യോഗിക വെബ്‌സൈറ്റിനോടുസാമ്യമുള്ള രൂപകല്‍പ്പനയും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. 'മെഗാ ബമ്പര്‍ ധമാക്കാ ഓഫര്‍ ', '25 കോടി സമ്മാനം', 'കേരള ഭാഗ്യക്കുറി ഓണ്‍ലൈന്‍ ബുക്കിങ്' തുടങ്ങിയ പരസ്യ വാചകങ്ങള്‍ നല്‍കിയാണ് പൊതുജനങ്ങളെ തട്ടിപ്പുകാള്‍ ആകര്‍ഷിക്കുന്നതെന്നും പൊലീസ് മുന്നറിപ്പില്‍ പറഞ്ഞു.

തട്ടിപ്പുകാര്‍ നല്‍കുന്ന പരസ്യത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സര്‍ക്കാര്‍ ചിഹ്നവും ലോഗോയും ഉപയോഗിച്ചുണ്ടാക്കിയ കേരള സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കോ എത്തിക്കുന്നു. തുടര്‍ന്ന് വിജയസാധ്യതയുള്ളതായി അവകാശപ്പെടുന്ന ചില ലോട്ടറി നമ്പറുകള്‍ പ്രസിദ്ധീകരിച്ച് വിശ്വാസം നേടി എടുക്കുന്നു. പിന്നീട് 'റിസള്‍ട്ട് പരിശോധിക്കുക' എന്ന പേരില്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടുകയും നമ്പര്‍ നല്‍കി കഴിയുമ്പോള്‍ ഉപയോക്താവിനു സമ്മാനം ലഭിച്ചതായി കാണിച്ച് അഭിനന്ദന സന്ദേശം അയയ്ക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് സമ്മാനത്തുക ലഭിക്കുന്നതിനായി പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഫ്എസ്‌സി കോഡ്, ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ലെറ്റര്‍ഹെഡും ചിഹ്നവും ഉപയോഗിച്ച് തയ്യാറാക്കിയ വ്യജ ലോട്ടറി രജിസ്ട്രേഷന്‍ ലെറ്റര്‍ കാണിച്ച് രജിസ്ട്രേഷന്‍ ഫീ , പ്രോസസ്സിങ് ഫീ, ജി എസ് ടി, ടാക്‌സ് ക്ലിയറന്‍സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. പണം അയച്ചിട്ടും സമ്മാനത്തുക നല്‍കാതെ കൂടുതല്‍ തുക ആവശ്യപ്പെടുന്നവരുമുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കേരളത്തില്‍ ഓണ്‍ലൈന്‍ വഴി കേരള ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. ഫെയ്‌സ്ബുക്ക് , വാട്‌സ്ആപ്പ്,ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്ന ലോട്ടറി പരസ്യങ്ങളും ലിങ്കുകളും വിശ്വസിക്കരുത്.

കേരള സംസ്ഥാന ലോട്ടറിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുത്. സമ്മാനം ലഭിച്ചു എന്ന പേരില്‍ രജിസ്ട്രേഷന്‍ ഫീ, പ്രോസസ്സിംഗ് ഫീ, ജി എസ് ടി, ടാക്‌സ് , സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി പണം ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ ടി പി , യുപിഐ പിന്‍ , ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലേക്കോ ബന്ധപ്പെടുക

Police warn of fake online lottery scams being carried out through social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍

KITTS: കിറ്റ്‌സിൽ അവസരം, അക്കാദമിക് അസോസിയേറ്റ്, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

കാർ തട്ടിയെടുക്കലും ഒന്നരക്കോടിയുടെ സ്വർണ്ണക്കൊള്ളയും: മുഖ്യപ്രതികളിലൊരാൾ പിടിയിൽ

ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍; അന്‍സിബിയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസ്

തമിഴ്‌നാട്ടിൽ കുതിരക്കച്ചവടം: സ്പീക്കർക്കെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പിന് ടിവികെ എംഎൽഎയ്ക്ക് 35 കോടി രൂപ വാഗ്ദാനം; 3 പേർ അറസ്റ്റിൽ