Policeman suspended 
Kerala

തൊണ്ടിമുതലായ സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തി; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌സിപിഒ ജയ്‌മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌സിപിഒ ജയ്‌മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് സൂക്ഷിക്കുന്നതിനായി പൊലീസിനെ ഏല്‍പ്പിച്ച സ്‌പോര്‍ട്‌സ് സൈക്കിളാണ് ഇയാള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഉടമ സ്റ്റേഷനിലെത്തി സൈക്കിള്‍ തിരക്കിയപ്പോഴാണ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായ വിവരം അറിയുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൈക്കിള്‍ കടത്തിയത് എസ്‌സിപിഒ ജയ്‌മോനാണെന്ന് വ്യക്തമായി. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥന്‍ സൈക്കിള്‍ തിരികെയെത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം