എമിലിയ 
Kerala

'അയ്യോ, ഇത് അതല്ലേ'; കേരളത്തില്‍ ചെ ഗുവേരയെയും ചെങ്കൊടിയും കണ്ട് ഞെട്ടി എമിലിയ, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സ്വന്തം നാട്ടില്‍ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ കൊടി ഇങ്ങ് കേരളത്തില്‍ പാറിപറക്കുന്നത് കണ്ട് അത്ഭുതപ്പെടുകയാണ് എമിലിയ. നാട്ടില്‍ കമ്മ്യൂണിസം നിയമവിരുദ്ധമാണെന്നും എന്നാല്‍ ഇവിടെ ആളുകള്‍ പരസ്യമായി സന്തോഷത്തോടെയും പാര്‍ട്ടിയെ ആഘോഷിക്കുന്നത് കാണുന്നത് പുതിയ അനുഭവമാണെന്നും എമിലിയ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

'പോളണ്ടില്‍ നിന്ന് വന്ന എനിക്ക് ഈ നിമിഷം കണ്ട് ശരിക്കും അത്ഭുതം തോന്നി. നാട്ടില്‍ കമ്മ്യൂണിസം നിയമവിരുദ്ധമാണ്. അതിനാല്‍ ആളുകള്‍ ഇവിടെ പരസ്യമായും സന്തോഷത്തോടെയും പാര്‍ട്ടിയെ ആഘോഷിക്കുന്നത് കാണുന്നത് എനിക്ക് തികച്ചും പുതിയ അനുഭവം ആയിരുന്നു. തെഞ്ഞെടുപ്പ് ദിവസം കേരളത്തിലെ തലശ്ശേരിയില്‍ ആണ് ഈ അനുഭവത്തിന് സാക്ഷിയായത്. തെരുവുകള്‍ കൊടി തോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു, പാട്ടുകള്‍ വച്ചിരുന്നു, ആളുകള്‍ ചിരിയോടെ, ഒരുമിച്ചു കൂടി, കൂട്ടം ചേര്‍ന്ന് ആഘോഷമാക്കുകയാണ്. ഇത് ഒരു രാഷ്ട്രീയത്തേക്കാള്‍ ഉത്സവം പോലെയാണ് എനിക്കു തോന്നിയത്.' എമിലിയ കുറിച്ചു.

തദ്ദേശ തെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നടന്ന വിജയാഘോഷപരിപാടികള്‍ കണ്ട എമിലിയ അത് വിഡിയോ ആക്കി മനോഹരമായ കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതെല്ലാം കണ്ടപ്പോള്‍ തന്റെ ഉള്ളില്‍ ഏറ്റവും കൂടുതല്‍ തങ്ങിനിന്നത് സന്തോഷമായിരുന്നെന്നും എമിലിയ കുറിക്കുന്നു. ആളുകളുടെ ആത്മവിശ്വാസവും ഒരുമയും അവരെ ആകര്‍ഷിക്കുകയും ചെയ്തു. ആളുകള്‍ തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ പരസ്യമായി ആഘോഷിക്കുന്നത് കാണുന്നത് തന്നെ യഥാര്‍ഥത്തില്‍ മനോഹരമാണെന്നും അവര്‍ കുറിച്ചു.

'ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ഓരോ ദിവസവും പുതിയതായി എന്തെങ്കിലും പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള നിമിഷങ്ങളാണ് ഇവിടെ ജീവിതത്തെ നിരീക്ഷിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം' എമിലിയ കുറിച്ചു. ഇത് നിയമപരമാണോ എന്ന ചോദ്യത്തോടെയാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ അഞ്ചര മില്യണിനു മുകളില്‍ ആളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. പോളണ്ട് സ്വദേശിനിയായ എമിലിയ കൊച്ചി സ്വദേശിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

Polish woman was amazed to witness a communist party celebration in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കും

ബംഗ്ലാദേശില്‍ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് കൂടി തലയ്ക്ക് വെടിയേറ്റു, ഗുരുതരാവസ്ഥയില്‍

3000 രൂപ വരെ; ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചു, ജനുവരി ഒന്നിന് പ്രാബല്യത്തില്‍

ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ 'ദൈവിക ഇടപെടല്‍' ഉണ്ടായി; അവകാശവാദവുമായി അസിം മുനീര്‍

ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികത; എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

SCROLL FOR NEXT