Ponmudi Dam 
Kerala

പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലയില്‍ നാല് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: കാലവര്‍ഷം മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി പൊന്മുടി അണക്കെട്ട് (Ponmudi Dam)തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 അടിയാണ് ഉയര്‍ത്തിയത്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലയില്‍ നാല് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്

അതിശക്തമായ മഴയെ തുടര്‍ന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയുന്ന സഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ ആണ് ഇന്ന് വൈകിട്ട് 20 രാ ഉയര്‍ത്തിയത് ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്തമായാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്

പന്നിയാര്‍ ഇലട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടില്‍ 707.75 അടി ആണ് പരമാവധി സംഭരണശേഷി.ഇപ്പോള്‍ 706.2അടി വെള്ളമാണ് ഡാമിലുള്ളത്.മെയ് 29 ന് ശക്തമായ മഴയെ തുടര്‍ന്ന് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ഉയര്‍ത്തിയിരുന്നു പാംബ്‌ളാ,കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകളാണ് പൊന്മുടിയെ കൂടാതെ തുറന്നിരിക്കുന്ന മറ്റ് അണക്കെട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോറ്റിയുമായി സാമ്പത്തിക ഇടപാട് ഉണ്ടോ?; നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

ബാഴ്‌സലോണ വീണ്ടും ഞെട്ടി! 4 ദിവസത്തിനിടെ രണ്ടാം തോല്‍വി; ലാലിഗയില്‍ ഒന്നാം സ്ഥാനവും പോയി

റെക്കോര്‍ഡ്, ക്രിക്കറ്റില്‍ പുതു ചരിത്രം! 700 വിക്കറ്റുകള്‍ വീഴ്ത്തി റാഷിദ് ഖാന്‍

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും; ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയില്‍, മോദിയുമായി തന്ത്രപ്രധാന ചര്‍ച്ചകള്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT