മുഖ്യമന്ത്രി വി ഡി സതീശന്‍ കാണിച്ച 'പൂക്കി എക്‌സ്പ്രഷന്‍', ഫിജിൻ  
Kerala

മുഖ്യമന്ത്രിയെ പൂക്കിയാക്കിയ ഫിജിനെ നേരിട്ട് കാണാന്‍ വി ഡി സതീശന്‍; ഓഫീസിലേക്ക് ക്ഷണം

യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ കാണിച്ച പൂക്കി എക്‌സ്പ്രഷന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ കാണിച്ച പൂക്കി എക്‌സ്പ്രഷന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. 'പൂക്കി മുഖ്യമന്ത്രി'യെന്ന പേരില്‍ ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി ഒരു ചിരി ചിരിച്ചു. ''പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മള്‍ വന്നിരിക്കുന്നത്'' എന്ന മറുപടിയും പിന്നാലെ വന്നു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി ഫിജിന്‍ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിന്‍ തലസ്ഥാനംവരെ വന്നത്. ''വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു'' -ഫിജിന്‍ പറഞ്ഞു. ആ ഒരു മിനിറ്റ് ദൃശ്യത്തിന് ഫിജിന് സാമൂഹികമാധ്യമങ്ങളില്‍ കിട്ടിയത് 130 ലക്ഷം കാഴ്ചക്കാരെയാണ്. 15 ലക്ഷം ലൈക്ക്. തമിഴ് സംഗീതസംവിധായകന്‍ അനിരുദ്ധിന്റെ സംഗീതംകൂടി കലര്‍ത്തിയായിരുന്നു റീല്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിപ്പിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച നേരിട്ടു കാണുമെന്നും ഫിജിന്‍ പറഞ്ഞു.

ഈ ഭാവത്തെ പല സാഹചര്യങ്ങളില്‍ ചേര്‍ത്ത് നിരവധി റീലുകളാണ് പുറത്തിറങ്ങിയത്. 'വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു പയ്യനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും വാത്സല്യത്തോടെ നല്‍കിയ മറുപടിയാണിതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി മകളാണ് വൈറലാവുന്ന വിഡിയോ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഒരു പയ്യനാണ് എന്നോട് അത് ചോദിച്ചത്. വാത്സല്യം കൊണ്ട് കാണിച്ചതാണ്. അവനോട് എനിക്കൊരു വാത്സല്യം തോന്നി. അപ്പോഴാണ് പേടിക്കേണ്ടെടാ...ശരിയാക്കാമെന്ന മട്ടില്‍ അത് പറഞ്ഞത്. ധൈര്യം ഉണ്ട്. ചെറുപ്പക്കാരുടെ ഇടയിലെ ആഗ്രഹമല്ലേ. വാക്കല്ലേ പറഞ്ഞത് ശരിയാക്കാമെന്ന് പറഞ്ഞു. എന്റെ മോളോട് പറയുന്നതുപോലെ'- വി ഡി സതീശന്‍ വ്യക്തമാക്കി.

'pookie Chief Minister', VD Satheesan invited Fijin to meet at office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീൽ പുറത്ത്! കാനറികളുടെ നെഞ്ചുതകർത്ത് 'മൈറ്റി' ഹാളണ്ടിന്റെ 'ഇരട്ട പ്രഹരം'; ചരിത്രമെഴുതി നോർവെ ക്വാർട്ടറിൽ

'ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശം, ഇതെന്റെ അവസാന ലോകകപ്പ്'! ക്രിസ്റ്റ്യാനോ റൊണാൾഡോ

കൊടുംക്രൂരതയ്ക്ക് ശിക്ഷയെന്ത്?, നെന്മാറ ഇരട്ടക്കൊലയില്‍ ഇന്ന് വിധി

ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാം ഇവിടെ അവസാനിച്ചു'! വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; പൊട്ടിക്കരഞ്ഞ് മടക്കം (വിഡിയോ)