പൂപ്പാറയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയപ്പോള്‍  
Kerala

കുടിയൊഴിപ്പിക്കല്‍: പൂപ്പാറയില്‍ വീട് നഷ്ടപ്പെട്ടവരെ ആറ് മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത്

പുഴ പുറമ്പോക്കില്‍ അനധികൃതമായി നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നു 2023 ജനുവരിയിലെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പൂപ്പാറ: ഇടുക്കി പൂപ്പാറയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതില്‍ വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങളെ 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍. കഴിഞ്ഞ ദിവസം നടന്ന ഒഴിപ്പിക്കലില്‍ 29 വീടുകളും മൂന്ന് ആരാധനാലയങ്ങളുമടക്കം 88 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്.

പുഴ പുറമ്പോക്കില്‍ അനധികൃതമായി നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നു 2023 ജനുവരിയിലെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2024- ഫെബ്രുവരി 7ന് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അന്ന് കടകള്‍ പൂട്ടി സീല്‍ ചെയ്തിരുന്നെങ്കിലും വീടുകളിലെ താമസിക്കാരെ ഒഴിപ്പിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെതിരെ കെട്ടിട ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവച്ചു. ഇതോടെയാണ് സ്വയം ഒഴിഞ്ഞു പോകാനുള്ള സാവകാശം നല്‍കിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 29 വീടുകളും ഇന്നലെ ഒഴിപ്പിച്ച ശേഷം പൊളിച്ചു നീക്കിയത്.

ഇതില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവര്‍ക്കായി നിലവില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിനല്‍കിട്ടുണ്ട്. എന്നാല്‍ തത്കാലിക താത്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കെട്ടിടത്തിലാണെന്നാണ് പരാതി. 17 കുടുംബങ്ങള്‍ക്കാണ് മറ്റൊരു സ്ഥലത്തും ഭൂമിയോ, വീടോ ഇല്ലാത്തത്. ഇതില്‍ 2 കുടുംബങ്ങള്‍ക്ക് നേരത്തെ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ 2 കുടുംബങ്ങള്‍ക്കും അവിടേക്ക് മാറി താമസിക്കാം. ബാക്കിയുള്ള 15 കുടുംബങ്ങളെയും 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

Pooppara eviction refers to the forced removal of families and structures from land along the Punnaiyar river in Idukki,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

ചട്ടഞ്ചാലിൽ അത്യാധുനിക ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമ്മാണം ദ്രുതഗതിയിൽ; കാസർകോടിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം

ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കും എതിരെ മാത്രം: എല്ലാ നിർമ്മാണങ്ങളും പൊളിക്കില്ലെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ

'തോൽവി, വിജയം അങ്ങനെ ഒന്നുമില്ല, ഓരോരുത്തർക്കും അത് വ്യത്യസതമായിരിക്കും'; സംവിധായകൻ റാം

ഷോട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം, ടേബിൾ ടെന്നീസിലും