kerala rain 
Kerala

ഇരട്ട ചക്രവാതച്ചുഴി, ഓണനാളുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളില്‍ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം 25 വരെ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഞായറാഴ്ച നാലു വടക്കന്‍ ജില്ലകളിലും, തിങ്കളാഴ്ച മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും, ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്ക് കിഴക്കന്‍ മധ്യപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളില്‍ ന്യൂനമര്‍ദ്ദം തുടരുന്നു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വടക്കന്‍ ആന്ധ്രാപ്രദേശ് തെക്കന്‍ ഒഡിഷ തീരത്തിന് സമീപം, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതാണ് മഴ വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Possibility of isolated heavy rain during Onam days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം'; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം

'ലാൽ സാറിനോട് ഒരു കടമുണ്ടേ, അത് ഇതുവരെ വീട്ടിയിട്ടില്ല; ഇടയ്ക്ക് അദ്ദേഹം പലിശയും ചോദിക്കുന്നുണ്ട്'

മഹാത്മാ ഗാന്ധിയുടെ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; വിറ്റുപോയത് 16.20 കോടി രൂപയ്ക്ക്

'ഓസീസ്' ടീമിൽ 10 കൊല്ലം; 39ാം വയസിൽ കന്നി സെഞ്ച്വറി 'പോർച്ചു​ഗൽ' ജേഴ്സിയിൽ!

കറിവേപ്പില തഴച്ചു വളരാന്‍ കഞ്ഞിവെള്ള പ്രയോഗം; ഈ വിദ്യ അറിഞ്ഞാല്‍ കടയില്‍ നിന്ന് വാങ്ങേണ്ട