

കോഴിക്കോട്: രാജ്യസ്‌നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും തലമുറകളിലേക്ക് പകര്‍ന്നുനല്‍കേണ്ട സംസ്‌കാരമാണെന്ന് നടന്‍ മോഹന്‍ലാല്‍. ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാജ്യസ്‌നേഹവും ദേശീയബോധവും സാത്വികമായ രീതിയില്‍ ലയിച്ചുചേരണമെന്നും അദ്ദേഹം പറഞ്ഞു. ചാലപ്പുറം കേസരി ഭവനില്‍ മാതംഗി ഡിജിറ്റല്‍ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ കര്‍മമേഖല സിനിമയാണ്. രാജ്യസ്‌നേഹവും ദേശീയബോധവും ഇതിവൃത്തമായ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ പട്ടാള ക്യാംപുകളിലും അതിര്‍ത്തികളിലും സഞ്ചരിക്കാനും കഴിഞ്ഞിട്ടുണ്ട്.
അവിടങ്ങളിലെല്ലാം വായിച്ചറിഞ്ഞതിനപ്പുറമുള്ള ഭാരതത്തെയാണ് അനുഭവിച്ചറിഞ്ഞത്. രാജ്യത്തിനായി ജീവന്‍ പണയംവെച്ച് അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്കൊപ്പം നിന്നപ്പോള്‍ ദേശീയബോധവും രാജ്യസ്‌നേഹവും ഹൃദയമിടിപ്പായി മാറുന്നത് അനുഭവിച്ചു. സുരക്ഷിതത്വത്തില്‍ ജീവിക്കുന്ന ഓരോ നിമിഷവും അതിര്‍ത്തിയില്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന ഭടന്മാരെ ഓര്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ അഭിനയിക്കുന്ന 'ഓപ്പറേഷന്‍ ഗംഗ'യും അത്തരത്തില്‍ ഒരു ചിത്രമാണ്. തന്നാലാവുംവിധം രാജ്യസ്നേഹം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ കര്‍മ്മമേഖലയില്‍ തുടരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'ദേശസ്‌നേഹത്തിലും ദേശീയ ബോധത്തിലും വേരുറപ്പിച്ച മാധ്യമ പ്രവര്‍ത്തനവും സാമൂഹ്യ ഇടപെടലുകളുമായിരുന്നു കേസരിക്ക് പിന്നില്‍. പ്രവര്‍ത്തനം ആരംഭിച്ചതോടെ സംഘം അവിടെ ഒരു സാംസ്‌കാരിക കര്‍ത്തവ്യം നിറവേറ്റുകയായിരുന്നു. രാജ്യം നിലനിന്നാല്‍ മാത്രമേ ഈ സംസ്‌കൃതി നിലനില്‍ക്കൂ എന്ന സത്യം കേസരി അതിന്റെ ഓരോ പ്രവര്‍ത്തനത്തിലൂടെയും എല്ലാകാലത്തും സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഭാരതം എന്ന മഹത്തായ സംസ്‌കൃതിയുടെ പാഠങ്ങള്‍ 'കേസരി' തലമുറകളിലേക്ക് പകര്‍ന്നു നല്‍കി. ഓരോ പൗരനിലും ദേശീയബോധം വളര്‍ത്തുന്നതില്‍ കേസരി പോലുള്ള മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates