ടി എന്‍ പ്രതാപന്‍  
Kerala

'പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശമെന്തെന്ന് കണ്ടെത്തണം'; പൊലീസില്‍ പരാതി നല്‍കി പ്രതാപന്‍

സംഭവത്തിന് പിന്നിലുള്ളവരെയും ഇവരുടെ ഉദ്ദേശലക്ഷ്യമെന്തെന്ന് കണ്ടെത്തണമെന്നും പ്രതാപന്റെ പരാതിയില്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. വ്യക്തിവിരോധം തീര്‍ക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനുമായാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് ടിഎന്‍ പ്രതാപന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവത്തിന് പിന്നിലുള്ളവരെയും ഇവരുടെ ഉദ്ദേശലക്ഷ്യമെന്തെന്ന് കണ്ടെത്തണമെന്നും പ്രതാപന്റെ പരാതിയില്‍ പറയുന്നു. ഇന്നലെയാണ് പ്രതാപനെതിരെ രൂക്ഷ വിമര്‍ശനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂര്‍ പ്രസ് ക്ലബ്ബിന് സമീപവും പൂങ്കുന്നത്തെ മുരളിമന്ദിരത്തിന് സമീപവുമാണ് പോസ്റ്ററുകള്‍ പതിച്ചത്.

ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ്, തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ കാലനാണ് പ്രതാപന്‍, ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക, തുടങ്ങി നിരവധി ആരോപണങ്ങളാണ് പോസ്റ്ററിലുള്ളത്. രണ്ടു പേരാണ് പോസ്റ്റര്‍ ഒട്ടിച്ചിട്ടുള്ളത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു അന്ന് ഡിസിസി ഓഫീസിന്റെ മതിലുകളില്‍ വരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു.

Posters against TN Prathapan in Thrissur, Prathapan files a complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT