Security guard Rajapandy 
Kerala

കഴുത്തിലും തലയിലുമായി വെട്ടേറ്റ ഒമ്പത് മുറിവുകള്‍, രാജാപാണ്ടിയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്വട്ടേഷന്‍ കൊലപാതകമോ ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെയാണ് മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും തലയിലുമായി വെട്ടേറ്റ ഒമ്പത് മുറിവുകളാണ് മൃതദേഹത്തിലുള്ളത്.

ക്വട്ടേഷന്‍ കൊലപാതകമോ ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെ കഞ്ചാവ് കച്ചവടക്കാരും രാജാപാണ്ടിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ എസ്റ്റേറ്റ് ജീവനക്കാര്‍ അടക്കം മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

പ്രതികളിലേക്ക് നയിക്കുന്ന സൂചനകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 16 അംഗ പൊലീസ് സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാജാപാണ്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

The postmortem report says that the body of security guard Rajapandy found in Munnar was a murder.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

SCROLL FOR NEXT