electricity പ്രതീകാത്മക ചിത്രം
Kerala

വൈദ്യുതി പോയോ?, സെക്ഷന്‍ ഓഫീസില്‍ വിളിക്കേണ്ടതില്ല, ചെയ്യേണ്ടത് ഇത്രമാത്രം

കറന്റ് ഇല്ലെങ്കില്‍ ഉടന്‍ തന്നെ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വിളിക്കുന്നവരാണ് പലരും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കറന്റ് ഇല്ലെങ്കില്‍ ഉടന്‍ തന്നെ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വിളിക്കുന്നവരാണ് പലരും. കോള്‍ കിട്ടാതെ വരുമ്പോള്‍ ഒട്ടുമിക്ക ആളുകളും അസ്വസ്ഥരാകാറുണ്ട്. എന്നാല്‍ സെക്ഷന്‍ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ ഒരേസമയം ഒന്നിലേറെ പേര്‍ക്ക് പരാതി അറിയിക്കാനാവില്ലെന്നും സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

94 96 00 1912 എന്ന നമ്പരിലേക്ക് വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷന്‍ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യുമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കുറിപ്പ്:

കറണ്ടുപോയാലുടന്‍ സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കുന്നവരാണ് നമ്മളിലധികവും. എന്നാല്‍ സെക്ഷന്‍ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ ഒരേസമയം ഒന്നിലേറെ പേര്‍ക്ക് പരാതി അറിയിക്കാനാവില്ല. കോള്‍ കിട്ടാതെ വരുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും അസ്വസ്ഥരാകുകയും ചെയ്യും.

സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ട്.

94 96 00 1912 എന്ന നമ്പരിലേക്ക് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷന്‍ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും.

അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്‌മെന്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്‌സാപ് വഴി ആവശ്യപ്പെടാം.

നമ്പര്‍ ഇപ്പോള്‍ത്തന്നെ സേവ് ചെയ്‌തോളൂ... 94 96 00 1912

Power outage? No need to call the section office, all you have to do is this

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT