Power outage? Save this number; send a message and it will be resolved immediately പ്രതീകാത്മക ചിത്രം
Kerala

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: കറന്റ് പോയാല്‍ അപ്പോള്‍ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ സെക്ഷന്‍ ഓഫീസിലെ ലാന്റ് ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ കിട്ടാറേയില്ല. ഒരേ സമയം ഒന്നിലധികം ആളുകള്‍ വിളിക്കുന്നതുകൊണ്ട് എന്‍ഗേജ് ആയതിനാല്‍ കോള്‍ കണക്ടാവില്ല. എന്നാല്‍ ഇനി കോള്‍ കിട്ടാതെ അസ്വസ്ഥരാവേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. അവര്‍ ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ്.

സെക്ഷന്‍ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാന്‍ മാര്‍ഗ്ഗമുണ്ട്. 9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷന്‍ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും. പരാതി നമ്പരും തിരികെ ലഭിക്കും.

അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്‌മെന്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്‌സാപ് വഴി ആവശ്യപ്പെടാം. എന്നാല്‍പ്പിന്നെ വൈകണ്ട, 9496001912 ഈ നമ്പര്‍ സേവ് ചെയ്താല്‍ മതി.

Power outage? Save this number; send a message and it will be resolved immediately

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു