electricity പ്രതീകാത്മക ചിത്രം
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; വൈകീട്ട് 7നും 12നും ഇടയില്‍

സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകീട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായെന്നും വിശദീകരണമുണ്ട്.

Power outages likely in the state today; between 7 pm and 12 noon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയിൽ കൈപൊള്ളാതെ ഉപസമിതി; ശുപാർശകളില്ലാതെ റിപ്പോർട്ട്, രാഷ്ട്രീയ പഴി ആരുടെ തലയിൽ?

ശത്രുവിന്റെ റഡാറുകൾക്ക് പിടികൊടുക്കാതെ പ്രഹരം; 'ഖഗാന്തക്-243' ദീർഘദൂര ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന

"സ്ഫടിക'ത്തിലെ ആ മുന്തിരിക്കള്ള് ബാക്കിയിരിപ്പുണ്ടോ ? എനിക്ക് മുൻപോ ശേഷമോ അങ്ങനെയൊരു സംഭവം ഒരു നായികയും ചെയ്തിട്ടില്ല'

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

'കടലാടും സീമയിലെ';നിമിഷ സജയൻ-കരുണാസ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്