Vellappally Natesan , Prakash Javadekar 
Kerala

വെള്ളാപ്പള്ളിയെ ചേര്‍ത്തു നിര്‍ത്താന്‍ ബിജെപി; കൂടിക്കാഴ്ച നടത്തി ജാവഡേക്കര്‍

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമർശങ്ങള്‍ വിവാദമാകുന്നതിനിടെയാണ് കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവഡേക്കര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമർശങ്ങള്‍ വിവാദമാകുന്നതിനിടെയാണ് കൂടിക്കാഴ്ച.

സന്ദീപ് വാചസ്പതി അടക്കമുള്ള ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും ജാവഡേക്കര്‍ക്കൊപ്പമുണ്ടായിരുന്നു. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താനുള്ള ബിജെപിയുടെ നീക്കം.

BJP Leaders

വെള്ളാപ്പള്ളി നടേശനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാൻ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് പാർട്ടി എൻഡിഎ ഘടകകക്ഷിയാണ്.

BJP leader Prakash Javadekar met SNDP Yogam General Secretary Vellappally Natesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സംവരണ ക്വാട്ട വര്‍ധിപ്പിക്കണം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ

കരളിനും പങ്കുണ്ട്, കണ്ണിന് താഴത്തെ കറുപ്പ് ഒരു സൂചനയാണ്

'ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും കണ്ടുപഠിക്കൂ; പിഴവുകള്‍ പരിഹരിക്കുന്നതിന് പകരം കോഹ്ലി ടെസ്റ്റില്‍ നിന്ന് ഒളിച്ചോടി'

'പോറ്റിയെ കേറ്റിയേ.. പാട്ട് വെച്ചത് ചോദ്യംചെയ്തു; സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് മര്‍ദ്ദനം, അന്വേഷണം

ജന്‍ ഔഷധിയിലെ മരുന്നു മോശമാണോ? ജെനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് പോലെ തന്നെ ഫലപ്രദം; പഠനം

SCROLL FOR NEXT