Prasanth N facebook
Kerala

'ഓടരുതമ്മാവാ ആളറിയാം, ഒന്ന് ചട്ടലംഘനമാണെങ്കില്‍ മറ്റേതും അങ്ങനെ തന്നെ'; ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് പ്രശാന്ത് ഐഎഎസ്

ഹാരിസിനെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്തതും ഗുരുതര ചട്ടലംഘനമാണെന്ന് പ്രശാന്ത് പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസ് ചിറക്കലിനെ പിന്തുണച്ച് എന്‍ പ്രശാന്ത് ഐഎഎസ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു, അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു' എന്ന പേരില്‍ ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചാണ് പ്രശാന്തിന്റെ പ്രതികരണം. ഈ കാരണം ചൂണ്ടിക്കാട്ടി ഹാരിസിനെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്തതും ഗുരുതര ചട്ടലംഘനമാണെന്ന് പ്രശാന്ത് പറയുന്നു. ഒരു അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു മുഴുനീള പത്രസമ്മേളനം നടത്തി, അതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ പരസ്യമായി പറയുകയും ചെയ്യുന്നത് അതേ പെരുമാറ്റച്ചട്ട ലംഘനമാണ്. ഈ രണ്ട് പ്രവൃത്തികളും ഒരേ വിഭാഗത്തില്‍ പെടുന്നതാണ്. ഒന്ന് 'ചട്ടലംഘനം' ആണെങ്കില്‍ മറ്റേതും അങ്ങനെ തന്നെയാണെന്ന് പ്രശാന്ത് പറയുന്നു.

ഒരു അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു സ്ഥാപനത്തിന്റെ തലവന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത്. വസ്തുതകള്‍ പൂര്‍ണ്ണമായി പുറത്തുവരുന്നതിന് മുമ്പേ ഒരു കീഴുദ്യോഗസ്ഥനെ പരസ്യമായി കുറ്റവാളിയായി ചിത്രീകരിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇത് സുതാര്യതയല്ല, മറിച്ച് മാധ്യമ വിചാരണയാണെന്നും അദ്ദേഹം പറയുന്നു.

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം, 1960 അനുസരിച്ച്, ചട്ടം 60 പ്രകാരം, സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ചോ ഔദ്യോഗിക ചുമതലകളുടെ ഭാഗമായോ അല്ലാതെ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഏതെങ്കിലും ഔദ്യോഗിക രേഖയോ വിവരമോ അനധികൃത വ്യക്തികളുമായി പങ്കിടുന്നത് വിലക്കിയിരിക്കുന്നു. കൂടാതെ, കേരള സിവില്‍ സര്‍വീസസ് (വര്‍ഗ്ഗീകരണം, നിയന്ത്രണം, അപ്പീല്‍) ചട്ടങ്ങള്‍, 1960 (KCS (CC&A) ചട്ടങ്ങള്‍) ചട്ടം 75(1) അനുസരിച്ച്, ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്, കണ്ടെത്തലുകളും കാരണങ്ങളും സഹിതം, നടപടികള്‍ നടക്കുന്ന സമയത്ത് കുറ്റാരോപിതനായ ഉദ്യോഗസ്ഥനും അച്ചടക്ക അധികാരിക്ക് മാത്രമേ നല്‍കാന്‍ പാടുള്ളൂ. നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് വരെ ഇത് ഒരു പൊതുരേഖയല്ല. യൂണിയന്‍ ഓഫ് ഇന്ത്യ v. എസ്.കെ. കപൂര്‍ (2011) 4 SCC 589 പോലുള്ള കേസുകളും, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ മാനുവലും, കുറ്റാരോപിതനായ ജീവനക്കാരന് ശരിയായ പ്രതിരോധം ഒരുക്കുന്നതിനായി അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഉറപ്പിക്കുന്നു. എന്നാല്‍ അന്വേഷണം നടക്കുന്നതിനിടെ അത് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അവകാശമില്ല, പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

N Prashanth IAS supports Dr. Harris Chirakkal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT