പ്രവീണ്‍ റാണ 
Kerala

ഒളിവില്‍ കഴിഞ്ഞത് വിവാഹമോതിരം വിറ്റ്; ധൂര്‍ത്തടിച്ച് പണമെല്ലാം ചെലവഴിച്ചു; സുഹൃത്തിന് 16 കോടി കടം കൊടുത്തു; പ്രവീണ്‍ റാണയുടെ മൊഴി

പൊള്ളാച്ചിയിലെത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നിക്ഷേപ തട്ടിപ്പിലൂടെ സമ്പാദിച്ച പണം ധൂര്‍ത്തടിച്ച് ചെലവഴിച്ചെന്ന് പിടിയിലായ പ്രവീണ്‍ റാണയുടെ മൊഴി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിലുണ്ടായിരുന്ന വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോകാനുള്ള പണം കണ്ടെത്തിയത്. കോയമ്പത്തൂരിലെത്തിയാണ് മോതിരം പണയം വിറ്റതെന്ന് പ്രവീണ്‍ പൊലീസിനോട് പറഞ്ഞു.

പൊള്ളാച്ചിയിലെത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു. സുഹൃത്ത് ഷൗക്കത്തിന് 16 കോടി രൂപ കടം കൊടുത്തതായി പ്രവീണ്‍ പൊലീസിനോട് പറഞ്ഞു.  ഒളിവില്‍ താമസിച്ച സമയത്ത് പ്രവീണ്‍ റാണെക്കൊപ്പം ഉണ്ടായിരുന്ന രണ്ട് അംഗരക്ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഒളിവിലിരുന്ന കാലത്ത് പല സുഹൃത്തുക്കളെയും ബന്ധപ്പെട്ടെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയായിരുന്നു. വിവാഹത്തിനായി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ചു. കൈവശമുള്ളത് പാലക്കാട്ടെ 52 സെന്റ് സ്ഥലം മാത്രമാണെന്ന് റാണ പറഞ്ഞു.

പിടിയിലാകുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് നവാസ് എന്ന സഹായിയാണെന്നും റാണ പൊലീസിനോട് പറഞ്ഞു.  പൊലീസ് എത്തിയതോടെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും മുങ്ങിയ പ്രവീണ്‍ റാണയെ സുഹൃത്തുക്കളാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ചത്. 

അവിടെ നിന്നും ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് കടന്നതെന്നും പ്രവീണ്‍ പൊലീസിനോട് പറഞ്ഞു. ജനുവരി ഏഴിന് പുലര്‍ച്ചെ നാലിനാണ് പ്രവീണ്‍ പൊള്ളാച്ചിയിലേക്ക് രക്ഷപ്പെടുന്നത്. പൊള്ളാച്ചിയിലെ ദേവരായപുരത്തിന് സമീപത്തെ ക്വാറിയില്‍ സന്യാസിയുടെ വേഷത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രവീണ്‍ റണയെ ഇന്നലെയാണ് പൊലീസ് പിടികൂടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി