​ഗർഭിണിയായ കുതിരയെ തല്ലിയ സംഭവം ടെലിവിഷൻ ദൃശ്യം
Kerala

​ഗർഭിണിയായ കുതിരയെ തല്ലിയ സംഭവം; ഒരാൾ അറസ്റ്റിൽ

കൊട്ടിയം പറക്കുളം സ്വദേശി അൽഅമീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഗർഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽഅമീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. സംഭവത്തിൽ മറ്റ് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞത്. പള്ളിമുക്കില്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗര്‍ഭിണിയായ കുതിരയെയാണ് ഇവർ തല്ലി അവശയാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുതിരയുടെ ദേഹമാസകലം അടിയേറ്റ് നീരുവെയ്ക്കുകയും കാലിനും കണ്ണിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്