സ്വകാര്യ ആവശ്യത്തിനായി നഗരത്തില്‍ എത്തിയതായിരുന്നു യുവതി.  എക്സ്പ്രസ്
Kerala

തലശ്ശേരിയില്‍ ഗര്‍ഭിണിയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

പരാതിക്കാരി ആറാഴ്ച ഗര്‍ഭിണിയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മേലൂട്ട് റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതിക്കാരി ആറാഴ്ച ഗര്‍ഭിണിയാണ്.

സ്വകാര്യ ആവശ്യത്തിനായി നഗരത്തില്‍ എത്തിയതായിരുന്നു യുവതി. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബിഹാര്‍ കതിഹാര്‍ ദുര്‍ഗാപൂര്‍ സ്വദേശി ആസിഫ് (19), ബിഹാര്‍ പ്രാണ്‍പൂര്‍ സ്വദേശി സഹബൂല്‍ (24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി താന്‍ നേരിടേണ്ടി വന്ന ദുരനുഭവം ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പരാതിക്കാരി പൊലീസ് സംരക്ഷണയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT