കണ്ണൂര്‍: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു മിസോറാമിലേക്ക് യാത്ര തിരിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ 11.35-ഓടെയാണ് എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി മിസോറാമിലേക്ക് തിരിച്ചത്.
ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. ഇന്ന് രാവിലെ നാവിക അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.
കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ കൃഷ്ണസ്വാമിനാഥന്‍, ദക്ഷിണ നാവിക കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന,മന്ത്രി റോജി എം ജോണ്‍,രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, വി. കുഞ്ഞികൃഷ്ണന്‍ എം എല്‍ എ ,തുടങ്ങിയവര്‍ രാഷ്ട്രപതിയെ യാത്രയയക്കാന്‍ എത്തിയിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates