പ്രതീകാത്മക ചിത്രം 
Kerala

മയിലിനെ വലയിലാക്കി അടിച്ചു കൊന്നു; പള്ളി വികാരി അറസ്റ്റിൽ 

ഫാ. ദേവസി പന്തല്ലൂക്കാരനെ ആണ് തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസിൽ പള്ളി വികാരി അറസ്റ്റിൽ. ഫാ. ദേവസി പന്തല്ലൂക്കാരനെ(65) ആണ് തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രണ്ട് മയിലുകളെ വലയിലാക്കി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിക്കുകയും‌ ചെയ്തെന്നാണ് കുറ്റം. രാമവർമ്മപുരം വിയ്യാനിഭവൻ ഡയറക്ടർ കൂടിയാണ് ഫാ. ദേവസി. 

വൈദികസേവനത്തില്‍നിന്നു വിരമിച്ചവര്‍ താമസിക്കുന്ന വിയ്യാനി ഭവന്‍ അഞ്ചേക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മയിലുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ കടക്കാതിരിക്കാന്‍ സ്ഥലത്തിന്റെ ഒരു ഭാഗത്ത് വല സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ കുടുങ്ങിയ മയിലുകളെ അടിച്ചുകൊന്നശേഷം സമീപത്തെ ഷെഡ്ഡിലെ കസേരയില്‍ കൊണ്ടുവച്ച് മൂടിയിരിക്കുകയായിരുന്നു.

ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകൾ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT