അപകടത്തില്‍പ്പെട്ട ബസ്/ടെലിവിഷന്‍ ദൃശ്യം 
Kerala

കണ്ണൂരില്‍ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; അപകടം, നിരവധിപേര്‍ക്ക് പരിക്ക്

കണ്ണൂര്‍ ഇരിട്ടിയില്‍ മത്സരയോട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ മത്സരയോട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ട് ബസുകള്‍ മത്സരയോട്ടം നടത്തുകയായിരുന്നു.

ഇരിട്ടി - പായം റോഡില്‍ ജബ്ബാര്‍ കടവ് പാലത്തിന് സമീപം ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപ്പാച്ചി എന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.  മത്സരയോട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ്സിലുണ്ടായിരുന്നവരും ദൃക്‌സാക്ഷികളും പറഞ്ഞു. പായം, ആറളം സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബസുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT