പ്രതീകാത്മക ചിത്രം 
Kerala

സ്വകാര്യ കമ്പനി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു; കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

സ്വകാര്യ ബിസിനസ് ഗ്രൂപ്പില്‍നിന്നു തന്റെ കിടപ്പാടം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് വൈറ്റിലയില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ബിസിനസ് ഗ്രൂപ്പില്‍നിന്നു തന്റെ കിടപ്പാടം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് വൈറ്റിലയില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി. വീടും 10 സെന്റ് ഭൂമിയും തട്ടിയെടുക്കാന്‍ സ്വകാര്യ ബിസിനസ് ഗ്രൂപ്പും ഇടനിലക്കാരും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ പട്ടണക്കാട് സ്വദേശി മൈക്കിള്‍ വര്‍ക്കിയാണു (25) ആത്മഹത്യാഭീഷണി മുഴക്കിയത്. വൈറ്റില കുണ്ടന്നൂര്‍ റോഡിലെ കെട്ടിടത്തിനു മുകളിലാണ് ഇയാള്‍ മണ്ണെണ്ണയുമായി കയറിയത്.

ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇയാള്‍ സഹകരിക്കുന്നില്ലെന്നാണു പൊലീസ് പറയുന്നത്. നിരവധി നാട്ടുകാരും യാത്രക്കാരും കെട്ടിടത്തിനു താഴെ കൂടിയിരിക്കുകയാണ്. മൈക്കിള്‍ ഇതേ വിഷയം ഉന്നയിച്ചു വൈറ്റിലയില്‍ ദിവസങ്ങളോളം രാപകല്‍ സമരം നടത്തിയിരുന്നു. സമരം നടത്തിയിട്ടും നടപടിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭീഷണി കാരണം നാട്ടില്‍ കഴിയാന്‍ പറ്റാതായതോടെയാണു കൊച്ചിയില്‍ എത്തിയതെന്നാണു യുവാവ് പറയുന്നത്.

ചേര്‍ത്തല പട്ടണക്കാട്ട് മൈക്കിളിന്റെ വീടിനു ചുറ്റുമുള്ള സ്ഥലം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജയ്ഹിന്ദ് ഗ്രൂപ്പ് എന്ന സ്ഥാപനം വെയര്‍ഹൗസ് നിര്‍മാണത്തിനായി വാങ്ങിയിരുന്നു. ഇവര്‍ക്ക് സ്ഥലം വില്‍ക്കാന്‍ മൈക്കിളും കുടുംബവും തയാറായില്ല. അന്നുമുതല്‍ കമ്പനി ജീവനക്കാരും പ്രദേശത്തെ ഇടനിലക്കാരും ഭീഷണിപ്പെടുത്തുന്നു എന്നാണ് മൈക്കിളിന്റെ ആരോപണം. ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT