പ്രിയങ്ക ഗാന്ധി എക്സ്
Kerala

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കും

രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കും.

ഉച്ചയ്ക്ക് 1.45 ന് അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക കാണും. പിന്നീട് കലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. ഇതിനുശേഷം പ്രിയങ്കാഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി