പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിടെ പിടിഐ
Kerala

പ്രിയങ്കയെ കാണാന്‍ ഒഴുകിയെത്തി സ്ത്രീകള്‍; ആവേശത്തിലാക്കി റോഡ് ഷോ

വലിയ തുറ ജംഗ്ഷനില്‍ നിന്ന് പൂന്തുറ വരെ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച പ്രിയങ്കയെ കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേരാണ് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തീരദേശ മേഖലയെ ആവേശത്തിലാക്കി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ശശി തരിനുവേണ്ടിയാണ് പ്രിയങ്ക പ്രചാരണത്തിനെത്തിയത്. വലിയ തുറ ജംഗ്ഷനില്‍ നിന്ന് പൂന്തുറ വരെ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച പ്രിയങ്കയെ കാണാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേരാണ് എത്തിയത്.

പ്രിയങ്ക ഗാന്ധി റോഡ് ഷോയ്ക്കിടെ
പ്രിയങ്ക ഗാന്ധി റോഡ് ഷോയ്ക്കിടെ

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രിയങ്കയെ കാണാനും റോഡ് ഷോയുടെ ഭാഗമാകാനും പ്രവര്‍ത്തകരെത്തി. വലിയതുറയില്‍നിന്ന് ബീമാപ്പള്ളിക്കു മുന്നിലൂടെ പൂന്തുറയിലേക്ക് പോകുന്ന റോഡിന് ഇരുവശത്തും പ്രിയങ്കയെ കാണാന്‍ ജനം തടിച്ചുകൂടി. വഴിയരികില്‍ കാത്തു നിന്ന കുട്ടികളില്‍ നിന്ന് പ്രിയങ്ക ഷോകളും രാജീവ് ഗാന്ധിയും ചിത്രങ്ങളും സ്വീകരിച്ചു.

പ്രിയങ്ക ഗാന്ധി റോഡ് ഷോയ്ക്കിടെ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയിലാണ് പ്രിയങ്ക വിമര്‍ശിച്ചത്. കേരളത്തിലെ മുഖ്യമന്ത്രി രാഷ്ട്രീയമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മാത്രമാണ്. അദ്ദേഹം ബിജെപിയെ വിമര്‍ശിക്കുന്നത് കേട്ടിട്ടുണ്ടോ എന്ന് പ്രിയങ്ക ചോദിച്ചു. സ്വര്‍ണക്കടത്തു കേസിലും ലൈഫ് മിഷനിലും കേന്ദ്ര നടപടിയുണ്ടാവാതിരുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

പ്രിയങ്കയ്ക്കും സ്ഥാനാര്‍ഥി ശശി തരൂരിനുമൊപ്പം വാഹനത്തില്‍ രമേശ് ചെന്നിത്തലയും മുന്‍മന്ത്രി വി.എസ്.ശിവകുമാറും കോവളം എംഎല്‍എ എം.വിന്‍സെന്റും ഡിസിസി പ്രസിഡന്റ് പാലോട് രവിയും ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT