മണ്ണിടിഞ്ഞ താമരശേരി ചുരം- പ്രിയങ്ക ഗാന്ധി 
Kerala

താമരശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണം; മണ്ണിടിച്ചില്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ അയക്കണം; നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തില്‍ ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് കത്തില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ  താമരശ്ശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും, തുടര്‍ച്ചയായി താമരശ്ശേരി ചുരം പാതയില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ തടയുന്നതിന് വേണ്ട നടപടികള്‍ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. ചുരം പാതയില്‍ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തില്‍ ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതിനാല്‍ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തേണ്ടി വന്നിരിന്നു. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് തുടര്‍ന്നും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. നിലവില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ് എന്നും കത്തില്‍ പറയുന്നു.

ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച് അപകടസാധ്യത വിലയിരുത്തുന്നതിനും, യാത്രക്കാരുടെ സുരക്ഷയ്ക്കും കണക്ടിവിറ്റിക്കും വേണ്ടി അടിയന്തരമായി വിദഗ്ധ സംഘത്തെ അയയ്ക്കണമെന്നും ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ബദല്‍ പാത ഒരുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം പരിഗണിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.

Priyanka Gandhi urged the central government to restore road connectivity at Thamarassery pass

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT