പ്രിയങ്ക ​ഗാന്ധി ഫെയ്സ്ബുക്ക്
Kerala

തുടക്കം മുതലേ മുന്നേറി പ്രിയങ്ക; ലീഡ് കാല്‍ലക്ഷവും കടന്ന് കുതിക്കുന്നു

പ്രിയങ്കയുടെ ലീഡ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 8000 ന്റെ കുറവുണ്ട്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 23,000 കടന്നു.

അതേസമയം ആദ്യ റൗണ്ടിലെ പ്രിയങ്കയുടെ ലീഡ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 8000 ന്റെ കുറവുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ചേലക്കര അസംബ്ലി മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പ്രദീപ് 1890 വോട്ടുകള്‍ക്ക് മുന്നിലെത്തി. യുഡിഎഫിന്റെ രമ്യ ഹരിദാസ്, ബിജെപിയുടെ കെ ബാലകൃഷ്ണന്‍ എന്നിവരാണ് ചേലക്കരയിലെ മറ്റു മുന്നണി സ്ഥാനാര്‍ത്ഥികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT