കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രതീകാത്മക ചിത്രം
Kerala

വ്യാഴാഴ്ച അര്‍ധരാത്രി വരെ കണ്ണൂരില്‍ നിരോധനാജ്ഞ

അനധികൃത ആള്‍ക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി പന്ത്രണ്ട് മണി വരെയാണ് നിരോധനാജ്ഞ. അനധികൃത ആള്‍ക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചതായി ജില്ല കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.

അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷ സാധ്യതയുണ്ടന്നാണ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍.

ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 163-ാം വകുപ്പ് പ്രകാരം അനധികൃത ആള്‍ക്കൂട്ടങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവക്ക് വിലക്കേര്‍പ്പെടുത്തിയാണ് കലക്ടറുടെ ഉത്തരവ്. വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപരവുമാക്കുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയില്‍ 37 കമ്പനി കേന്ദ്ര സേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ 771 പ്രശ്‌നസാധ്യതാ ബൂത്തുകളിലും കേന്ദ്ര സേനയുള്‍പ്പെടെയുള്ള പ്രത്യേക സംഘത്തിന്റെ സുരക്ഷയുണ്ടാകും. പൊലീസിന് പുറമെ 493 സൂക്ഷമ നിരീക്ഷകരെയും വിവിധ പ്രശ്‌നബാധിത ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്

Prohibitory orders in Kannur until Thursday midnight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കും'; ഭീഷണിയുമായി ട്രംപ്

ബാറ്ററി കരുത്തും വേഗതയും; വണ്‍പ്ലസ് നോര്‍ഡ് 6 പുറത്തിറക്കി, വിലയും ഫീച്ചറുകളും അറിയാം

48 മണിക്കൂര്‍ പുറത്തിറങ്ങരുത്; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ഈദ് അൽ അദ്ഹ, അടുത്തമാസം ഒരു ദിവസം അവധി എടുത്താൽ യുഎഇയിൽ ഒമ്പത് ദിവസം തുടർച്ചയായ അവധി ലഭിക്കും

പണം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി; ആസ്തി വിവരങ്ങള്‍ തെറ്റായി നല്‍കി; ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

SCROLL FOR NEXT