പ്രതീകാത്മക ചിത്രം 
Kerala

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ജില്ലയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിതെന്ന് കലക്ടര്‍ അറിയിച്ചു.

വോട്ടെണ്ണലിന് ശേഷം വിജയാഘോഷങ്ങള്‍ നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ ആഘോഷങ്ങള്‍ അതിരു കടന്നാലോ സംഘര്‍ഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികള്‍ സ്വീകരിക്കും. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ പടക്കം വില്‍പ്പനക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം, രാത്രി 7 മണിക്ക് മുമ്പായി പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡിജെ പാര്‍ട്ടികള്‍ ഒഴിവാക്കണമെന്നുമാണ് പൊലീസ് നിര്‍ദേശം.

കൂടാതെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് അതത് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രകടനങ്ങള്‍ തുടങ്ങുന്ന സ്ഥലം അവസാനിക്കുന്ന സ്ഥലം എല്ലാം പൊലീസിനെ നേരത്തെ അറിയിക്കണം. പടക്കം പോലുള്ള സ്‌ഫോടക വസ്തുക്കള്‍ ഇത്തരം പ്രകടനങ്ങളില്‍ ഉപയോഗിക്കരുതെന്നും പൊലീസിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

Ban on sale of firecrackers, prior permission required for celebrations; Prohibitory orders in Kozhikode on vote counting day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT