Protest against demolition of house for construction of national highway വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

നഷ്ടപരിഹാരം നല്‍കാതെയാണ് വീട് പൊളിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ബേവിഞ്ചയില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി കുടുംബം. ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ ആണ് കുടുംബത്തിന്റെ ഭീഷണി. നഷ്ടപരിഹാരം നല്‍കാതെയാണ് വീട് പൊളിക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ദേശീയപാത അതോറിറ്റിയുമായി സംസാരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ ഇന്ന് വീട് പൊളിക്കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷം തുടര്‍നടപടിയെടുക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.

Protest against demolition of house for construction of national highway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT