മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധം 
Kerala

മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം ജോണിനെതിരായ പ്രതിഷേധം: എസ്എഫ്‌ഐ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോളജ് യൂണിയന്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം ജോണിനെ തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. കോളജ് യൂണിയന്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇന്നു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സസ്‌പെന്‍ഷന്‍ തീരുമാനത്തിനെതിരെ ക്യാംപസില്‍ എസ്എഫ്‌ഐ പ്രതിഷേധിച്ചു.

ചെയര്‍മാന്‍ പ്രണീല്‍ രാജ്, വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസുള്‍ മിസ്രിയ എന്നിവരെ 10 ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ്, ബിരുദദാന ചടങ്ങിനെത്തിയ മന്ത്രി റോജി എം ജോണിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് വേദിയിലേക്ക് കയറി മന്ത്രിയോട് തര്‍ക്കിക്കുകയും തടയുകയും ചെയ്യുകയായിരുന്നു.

വേദിയില്‍ കയറി പ്രതിഷേധിച്ചതിനാണ് ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. ക്യാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടം നടത്തി. നാളെയും പ്രതിഷേധം തുടരുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വൈസ് ചെയര്‍പേഴ്‌സണെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

Protest against Minister Roji M. John at Maharaja's College: SFI leaders suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സമരം ചെയ്യണമെങ്കിൽ യുഎസിൽ പോകൂ, ഇവിടെ നടക്കില്ല'; നിരുപാധികം മാപ്പ് പറയാൻ നടൻ ഇമ്രാൻ ഖാനോട് ബോംബെ ഹൈക്കോടതി; രാജ്യം വിടാനുള്ള നോട്ടീസിൽ താൽക്കാലിക ആശ്വാസം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാന ടിക്കറ്റ് നിരക്ക് തോന്നുംപടി കൂട്ടാനാകില്ല, സര്‍ക്കാര്‍ 'ഇടപെടും'; പുതിയ വ്യോമയാന ചട്ടം ജനുവരി മുതല്‍

'ഞാൻ പലപ്പോഴും സം​ഘിയും ജിഹാദിയും ആയിട്ടുണ്ട്, എന്റെ ശരി മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്'; നിർമൽ പാലാഴി

'കാ മൗ തെ വെഹി'! പരമ്പര ജയത്തില്‍ ശ്രേയസിന്റെ കുറിപ്പ്